Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജനവായനശാല ഗ്രന്ഥാലയത്തിന്റെ വായന പക്ഷാചരണ പരിപാടികൾ ഇന്ന് സമാപിക്കും

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജനവായനശാല ഗ്രന്ഥാലയത്തിന്റെ വായന പക്ഷാചരണ പരിപാടികൾ ഇന്ന് സമാപിക്കും.
വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടിയോടനുബന്ധിച്ച് എം.ശങ്കരൻ നായർ, പി.കുഞ്ഞിരാമൻ നായർ എൻഡോവ്മെന്റുകൾ സമ്മാനിക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ വിജയികൾ, എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികൾ എന്നിവർക്ക് അനുമോദനമൊരുക്കും. ജീന സജിത്ത്, പി. മീനാക്ഷി എന്നിവർക്ക് എം.ശങ്കരൻ നായർ എൻഡോവ്മെന്റും ഐശ്വര്യ ദാസ്, എം.ഇ. അഞ്ജലി എന്നിവർക്ക് പി.കുഞ്ഞിരാമൻ നായർ എൻഡോവ്മെന്റും സമ്മാനിക്കും. സൂര്യനാരായണൻ, ഉദയ് കൃഷ്ണ.കെ. നമ്പ്യാർ എന്നിവർക്ക് പ്രോത്സാഹനവും നൽകും. എഴുത്തുകാരനും ഗ്രന്ഥാലോകം എഡിറ്ററുമായ പി.വി.കെ. പനയാൽ പരിപാടി ഉദ്ഘാടനം ചെയ്ത് എൻഡോവ്മെന്റുകൾ സമ്മാനിക്കും. വായനശാല പ്രസിഡന്റ് കെ.സി. മാനവർമ രാജ അധ്യക്ഷത വഹിക്കും. സി.എം. അശോക് കുമാർ, പി.സുജാത എന്നിവർ സംബന്ധിക്കും. എം.മധുസൂദനൻ സ്വാഗതവും ടി.വേണുഗോപാലൻ നായർ നന്ദിയും പറയും.

No comments