പരിസ്ഥിതി ദിനത്തിൽവേറിട്ട ശുചീകരണയജ്ഞവുമായി നീലേശ്വരം കുഞ്ഞാലിൻകീഴിലെ പി എം വിജയൻ
പരിസ്ഥിതി ദിനത്തിൽ നീലേശ്വരം കുഞ്ഞാലിൻകീഴിൽ പി എം വിജയൻ നടത്തിയ വേറിട്ട ശുചീകരണയജ്ഞം ശ്രദ്ധേയമായി.
അതിരാവിലെ പണിയായുധങ്ങളുമായി ഇറങ്ങിയ ഇദ്ദേഹം പാലക്കാട്ട് പ്രദേശങ്ങളിലെ റോഡുകളും ഇടവഴികളും വൃത്തിയാക്കി. കാൽനടയാത്ര പോലും ദുസ്സഹമായ നീലേശ്വരം നഗരസഭ നാലാം വാർഡ് പാലക്കാട്ടെ കട്ട് റോഡിലൂടെ ദിവസേന നിരവധി സ്‌കൂൾ കുട്ടികളാണ് യാത്ര ചെയ്യുന്നത്. ഈ ഭാഗങ്ങളെല്ലാം കഠിനാധ്വാനത്തിലൂടെ വൃത്തിയാക്കി ഇദ്ദേഹം. വിറക് വ്യാപാരിയായ വിജയന്റെ ശ്രമദമാനം പരക്കെ പ്രശംസിക്കപ്പെടുകയും ചെയ്തു.
No comments