സീനിയർ ചേമ്പർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: ബാലചന്ദ്രൻ എരവിൽ
സീനിയർ ചേമ്പറിന്റെ പ്രവർത്തനങ്ങൾ മാതൃകപരവും അഭിനനന്ദനാർഹവുമാണെന്ന് പ്രശസ്ത യുവ എഴുത്തുകാരനും കവിയുമായ ബാലചന്ദ്രൻ എരവിൽ പറഞ്ഞു. കൂടാതെ ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയായ ലഹരിക്കെതിരെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളുടെ പ്രാധാന്യവും അദ്ദേഹം വ്യക്തമാകുകയുണ്ടായി. പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ച് നടത്തിയ സീനിയർ ചേമ്പർ ഇന്റർനാഷണൽ നീലേശ്വരത്തിന്റെ കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വെച്ച് തീവണ്ടിയിടിച്ച് അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷാപ്രവർത്തനം നടത്തിയ സീനിയർ ചേമ്പർ പ്രസിഡൻ്റുകൂടിയായ കെ. ഗിരീഷ് കുമാറിനെ ചടങ്ങിൽ അനുമോദിച്ചു. വിവിധ മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാര വിതരണവും മുഖ്യാതിഥി നിർവ്വഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് കെ.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ ദീപേഷ് സ്വാഗതവും മുൻ പ്രസിഡന്റ് എം നാരായണൻ നായർ, മുൻ ദേശീയ അധ്യക്ഷൻ ഡോ: എ.മുരളീധരൻ, വനിതാ വിഭാഗം അധ്യക്ഷ ഡോ: സുലേഖ രാമകൃഷ്ണൻ, ഡോ: വി.വി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
No comments