കുടുംബശ്രീ സംസ്ഥാന കലോത്സവം: ഇംഗ്ലീഷ് കഥാരചനയിൽ ഒന്നാംസ്ഥാനം നേടിയ കിഴക്കൻകൊഴുവലിലെ കെ.കെ.ധന്യയ്ക്ക് വാർഡ് എ.ഡി.എസിന്റെ അനുമോദനം
കുടുംബശ്രീ സംസ്ഥാന കലോത്സവമായ അരങ്ങിൽ ഇംഗ്ലീഷ് കഥാരചനയിൽ ഒന്നാംസ്ഥാനം നേടിയ നീലേശ്വരം കിഴക്കൻകൊഴുവലിലെ കെ.കെ.ധന്യയെ വാർഡ് എ.ഡി.എസ് അനുമോദിച്ചു.
ചീമേനി സിഐ ആയ അനിൽ അരമനയുടെ ഭാര്യയാണ് ധന്യ. കുടുംബശ്രി വാർഡ് എ.ഡി.എസ് ഒരുക്കിയ അനുമോദനയോഗത്തിൽ വാർഡ് കൗൺസിലർ ടി.വി.ഷീബ ധന്യയ്ക്ക് ഉപഹാരം സമ്മാനിച്ചു. എഡിഎസ് പ്രസിഡന്റ് ബിന്ദു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി രാജേഷ്, കുടുംബശ്രീ സിറ്റി മാനേജർ നിധിൻ, എൽയുഎൽഎം, സുജ, സിഡിഎസ് അംഗം ശ്രുതി, മുൻ കൗൺസിലർ ഇ.ദാക്ഷായണി എന്നിവർ ആശംസകൾ നേർന്നു. ഗിരിജ സ്വാഗതവും എഡിഎസ് സെക്രട്ടറി എം.പുഷ്പ നന്ദിയും പറഞ്ഞു.

No comments