നീലേശ്വരം തണലിന്റെ കെ എം ജോസ് എൻഡോവ്‌മെന്റ് ദേശീയ ഫുട്‌ബോൾ റഫറി ഇ ബാലൻ നമ്പ്യാർക്ക്.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ തണൽ സാംസ്‌കാരിക വേദിയുടെ എട്ടാമത് കെ എം ജോസ് എൻഡോവ്‌മെന്റ് ദേശീയ ഫുട്‌ബോൾ റഫറി ഇ ബാലൻ നമ്പ്യാർക്ക്.
നീലേശ്വരത്തെ ആദ്യകാല ടൈപ്പിങ് ഇൻസ്്റ്റിറ്റിയൂട്ടിന്റെ സ്ഥാപകനായ ബാലൻ നമ്പ്യാർ നിരവധി അഖിലേന്ത്യാ ഫുട്‌ബോൾ മത്സരങ്ങൾ നിയന്ത്രിച്ച റഫറി കൂടിയാണ്. ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ ക്ലാസ് വൺ റഫറിയാണ്. മാസ്റ്റേഴ്‌സ് സ്‌പോർട്‌സ് മീറ്റുകളിൽ പങ്കെടുത്ത് നിരവധി സംസ്ഥാന, ദേശീയ, അന്തർദേശീയ മെഡലുകൾ നേടി. കഴിഞ്ഞ വർഷം ശ്രീലങ്കയിൽ നടന്ന രാജ്യാന്തര മാസ്റ്റേഴ്‌സ് മീറ്റിൽ 1500 മീറ്റർ നടത്ത മത്സരത്തിൽ മൂന്നാംസ്ഥാനവും വെങ്കലവും നേടി. ഇതിനു പുറമെ ബാസ്‌കറ്റ്‌ബോൾ താരം പി ഗോപാലകൃഷ്ണൻ, ബാഡ്മിന്റൻ താരം പി ചന്ദ്രഹാസൻ നായർ, സന്തോഷ് ട്രോഫി മുൻ താരം കെ വിജയകുമാർ എന്നിവർക്ക് കായിക പ്രതിഭ പുരസ്‌കാരങ്ങളും സമ്മാനിക്കും. ജൂൺ 13 വെള്ളിയാഴ്ച വൈകിട്ട് നാലിന് പടിഞ്ഞാറ്റംകൊഴുവൽ പൊതുജനവായനശാലയിൽ നടക്കുന്ന ചടങ്ങിൽ എം രാജഗോപാലൻ എം എൽ എ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് തണൽ ഭാരവാഹികളായ സി എം രവീന്ദ്രൻ, പി കുഞ്ഞിക്കൃഷ്ണൻ, കെ രത്‌നാകരൻ നായർ, ടി വി നാരായണൻ എന്നിവർ നീലേശ്വരം പ്രസ്‌ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Sri.Balan Nambiar കൂ എൻ്റെ ഹൃദയംഗമമായ അഭിനന്ദനങൾ നേരുന്നോടൊപ്പം ദീർഘായുസ്സ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
ReplyDelete