Breaking News

നീലേശ്വരം നഗരസഭ മൂന്നാം വാർഡ്‌സഭാ യോഗം ജൂൺ 10 ന്

നീലേശ്വരം നഗരസഭയുടെ വാർഡ് മൂന്ന് കിഴക്കൻകൊഴുവൽ വാർഡ്‌സഭാ യോഗം ജൂൺ 10 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2. 30 ന് കെ കെ ഡി സി ഷട്ടിൽ കോർട്ടിൽ ചേരുമെന്ന് കൗൺസിലർ ടി വി ഷീബ അറിയിച്ചു. ഫോൺ: 9544928820. 2024-25 വാർഷിക പദ്ധതി അവലോകനം, 2025-26 വാർഷിക പദ്ധതി ഗുണഭോക്തൃ പട്ടിക തയ്യാറാക്കൽ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2024-25 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അംഗീകരിക്കൽ, കെ സ്മാർട്ട് സംബന്ധിച്ച കാര്യങ്ങൾ എന്നിവയാണ് വാർഡ്‌സഭാ യോഗത്തിന്റെ അജണ്ട.

No comments