Breaking News

കാസർകോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർവാർഷിക ജനറൽബോഡി യോഗം നീലേശ്വരത്ത് ചേർന്നു

കാസർകോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർവാർഷിക ജനറൽബോഡി യോഗം നീലേശ്വരം ജനതകലാസമിതി ഹാളിൽ ചേർന്നു.
രക്ഷാധികാരി കെ പി നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ കെ നളിനാക്ഷൻ റിപ്പോർട്ടും ട്രഷറർ കെ വി പ്രസാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ രാജ്‌മോഹൻ നായർ, ചിന്താമണി, യാസീൻ, മൊയ്തീൻ, കുഞ്ഞിക്കണ്ണൻ, അശോകൻ, ഒ ജെ മത്തായി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗോപിനാഥൻ തായന്നൂർ സ്വാഗതം പറഞ്ഞു. ജില്ലാ സമിതിയിൽ അംഗത്വമുള്ള യൂനിറ്റുകൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.
ഭാരവാഹികൾ: കെ പി നാരായണൻ (രക്ഷാ), സി പ്രഭാകരൻ (പ്രസി), അഹമ്മദ് മണിയനൊടി, വി കുഞ്ഞിക്കണ്ണൻ, ബേബി തയ്യിൽ (വൈ.പ്രസി), ബി അജയകുമാർ (ജന.സെക്ര), ഗോപിനാഥൻ തായന്നൂർ, എൻ കെ നളിനാക്ഷൻ, പത്മിനി സിസ്റ്റർ (ജോ.സെക്ര), കെ രാജ്‌മോഹൻ നായർ (ട്രഷ). ഗോപിനാഥൻ തായന്നൂർ, വി കുഞ്ഞിക്കണ്ണൻ, അഹമ്മദ് മണിയനൊടി, സി ഭാസ്‌കരൻ (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ).

No comments