Breaking News

മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മടിക്കൈ സ്വദേശി മരിച്ചു.

മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മടിക്കൈ എരിക്കുളം ആലക്കളത്തെ കബിലാഷ് (36) മരിച്ചു.കബിലാഷിന്റെ ചികിത്സയ്ക്കായി നാടൊരുമിച്ച് ചികിത്സാസഹായം സ്വരൂപിച്ചു കൊണ്ടിരിക്കെയാണ് കബിലാഷിന്റെ വിയോഗം. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഇന്നു പുലർച്ചെയായിരുന്നു മരണം. ചികിത്സാ സഹായം സ്വരൂപിക്കുന്നതിനായി കാരുണ്യ സംഗീത യാത്രയും നടത്തിയിരുന്നു. ബിഎസ്എൻഎലിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. കണ്ണന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: കെ ധന്യ.

No comments