തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കം: ബിജെപി നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി നിശാ ശിൽപശാല നടത്തി
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ബി ജെ പി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി നിശാ ശിൽപശാല നടത്തി.
ജനത കലാസമിതി ഹാളിൽ നടത്തിയ ശിൽപശാല ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ നടപ്പാക്കാത്ത പിണറായി സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ ജയിക്കാനും ഭരിക്കാനും ബിജെപിക്ക് സാധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. ബിജെപി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി യു വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ബാബുരാജ് പരവനടുക്കം ക്ലാസ്സുകൾ അവതരിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് സാഗർ ചാത്തമത്ത്, ജനറൽ സെക്രട്ടറിമാരായ, രാജീവൻ ചീമേനി, എ.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. മുനിസിപ്പാലിറ്റി ജനറൽ സെക്രട്ടറി ടി. രാധാകൃഷ്ണൻ സ്വാഗതവും, മണ്ഡലം സെക്രട്ടറി പി.മോഹനൻ നന്ദിയും പറഞ്ഞു.
No comments