ക്ഷേമപെൻഷൻ: കെ സി വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി നീലേശ്വരത്ത് പ്രകടനവും ധർണയും നടത്തി
ക്ഷേമപെൻഷൻ വോട്ടിന് വേണ്ടി സർക്കാർ നൽകുന്ന കൈക്കൂലിയാണെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി നീലേശ്വരത്ത് പ്രകടനവും ധർണയും നടത്തി.
പെൻഷൻ വാങ്ങുന്നവരെ അപമാനിക്കുന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എൻ കുഞ്ഞിക്കൃഷ്ണൻ, മേഖലാ സെക്രട്ടറിമാരായ മടത്തിനാട്ട് രാജൻ, സി വിജയൻ എന്നിവർ പ്രസംഗിച്ചു. ടി ജി ഗംഗാധരൻ മാസ്റ്റർ, ഒ വി രവീന്ദ്രൻ, ഇ കെ വിജയകുമാർ, എം ബാലകൃഷ്ണൻ, കെ വി പീതാംബരൻ എന്നിവർ നേതൃത്വം നൽകി.
No comments