Breaking News

സ്പോട്സ് ആയുർവേദ പ്രൊജക്ടിന്റെ സബ് സെന്റർ പടന്നക്കാട് നെഹ്റു കോളേജിൽ തുറന്നു

നാഷണൽ ആയുഷ് മിഷൻ കാസർകോട് സ്പോട്സ് ആയുർവേദ പ്രൊജക്ടിന്റെ സബ് സെന്റർ നെഹ്റു കോളേജിൽ തുറന്നു. നെഹ്റു കോളേജ് പ്രിൻസിപ്പാൾ ഡോ. ഒ.ഷൈനി ഉദ്ഘാടനം ചെയ്തു.
 ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഡി.സി ദീപ്തി അദ്ധ്യക്ഷത വഹിച്ചു.
 കോളേജ് സ്പോട്സ് വിദ്യാർത്ഥികൾക്ക് സേവനം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് മറ്റു കുട്ടികൾക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം.
 കോളേജ് സൂപ്രണ്ട് ബാലഗോപലൻ, മെഡിക്കൽ ഓഫീസർ ഡോ.കെ യു ആര്യ, ടീച്ചർമാരായ ഡോ.ഉദയ, ഡോ. രേഖ, ഡോ.ലൗലി എബ്രഹാം, സുമലത, സദ്മ, തെറാപ്പിസ്റ്റ് അരുൺ ലാൽ എന്നിവർ സംസാരിച്ചു.നെഹ്റു കോളേജിൽ ചാർജുള്ള ഡോ.പി.എം. ജ്യോതി രാഗ സ്വാഗതവും കായികവകുപ്പ് മേധാവി എം കെ സുധീഷ് നന്ദിയും പറഞ്ഞു.

No comments