Breaking News

ഫിലോസഫി ഇൻ മാനേജ്‌മെന്റിൽ ഡോക്ടറേറ്റ് നേടി നീലേശ്വരം വട്ടപ്പൊയിലിലെ ലിഖിൽ സുകുമാരൻ

നീലേശ്വരം വട്ടപ്പൊയിൽ സ്വദേശി ലിഖിൽ സുകുമാരൻ കർണാടക സൂറത്കൽ എൻഐടിയിൽ നിന്ന് ഫിലോസഫി ഇൻ മാനേജ്‌മെന്റിൽ ഡോക്ടറേറ്റ് നേടി.
ചേർത്തല എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബിടെക് നേടിയ ഇദ്ദേഹം കോഴിക്കോട് എൻഐടിയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ബെംഗളൂരു ആചാര്യ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്തു വരികയാണ്. റിട്ട. എസ്‌ഐ, നീലേശ്വരം വട്ടപ്പൊയിലിലെ സുകുമാരന്റെയും പ്രീതയുടെയും മകനാണ്. ഭാര്യ: ഹരിപ്രിയ (കാലിച്ചാമരം ഇസാഫ് ബാങ്ക് ജീവനക്കാരി). നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ഐ സി എസ് ഇ സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ് ലിഖിൽ. 
.............

No comments