Breaking News

പൂരോത്സവത്തിൽ മിച്ചം വന്ന തുക കൊണ്ട് നീലേശ്വരം മന്നൻപുറത്തുകാവിലെ നടയിൽ പന്തൽ നിർമിച്ചു: സമർപ്പണം നടത്തി

നീലേശ്വരം മന്നൻപുറത്തുകാവിലെ 2025 പൂരോത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂരോത്സവാഘോഷത്തിനായി സമാഹരിച്ച തുകയിൽ മിച്ചം വന്ന തുട കൊണ്ട് പടിഞ്ഞാറേ നടയിൽ പന്തൽ നിർമിച്ചു.
ആഘോഷ കമ്മിറ്റി പ്രസിഡന്റ് എം.രാജഗോപാലൻ നായർ പന്തൽ ക്ഷേത്രത്തിന് സമർപ്പിച്ചു. അരമന അച്ചൻ എ.കെ.ബി നായർ, കെ വാസുദേവൻ മൂത്ത പിടാരർ, ട്രസ്റ്റി ബോർഡ് ചെയർമാൻ കെ രത്‌നാകരൻ നായർ, നീലേശ്വരം നഗരസഭ കൗൺസിലർ ടി.വി.ഷീബ, മലബാർ ദേവസ്വം ബോർഡ് കാസർകോട് ഏരിയ കമ്മിറ്റി അംഗം കെ ജയരാജൻ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ കോറോത്ത് സ്വാഗതവും ഫിനാൻസ് കമ്മിറ്റി ചെയർമാൻ പത്മനാഭൻ മാങ്കുളം നന്ദിയും പറഞ്ഞു. 
......................

No comments