Breaking News

നീലേശ്വരം കെകെഡിസി റീഡിങ് റൂം ആന്റ് ലൈബ്രറി പരിസ്ഥിതിദിന ക്വിസ് നടത്തി

നീലേശ്വരം കിഴക്കൻകൊഴുവൽ കെകെഡിസി റീഡിങ് റൂം ആന്റ് ലൈബ്രറി  പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.
സീനിയർ വിഭാഗത്തിൽ സി.കൃഷ്ണപ്രിയക്കാണ് ഒന്നാം സ്ഥാനം. അമേയ രൂപേഷ് രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ സി. ഹരിഗോവിന്ദൻ, കെ. ആസ്മിക എന്നിവർക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ. വിജയികൾക്ക് മൊമെന്റോയും പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

No comments