നീലേശ്വരം പൂവാലംകൈ മഹാത്മാ സാംസ്കാരിക വേദി ഉന്നതവിജയികളെ അനുമോദിച്ചു
നീലേശ്വരം പൂവാലംകൈ പ്രദേശത്ത് നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മഹാത്മ കലാ സാംസ്കാരിക വേദി അനുമോദനമൊരുക്കി.
പ്രിയദർശിനി മന്ദിരത്തിൽ നടന്ന പരിപാടിയിൽ എസ്എസ്എൽസി, പ്ലസ്ടു, യുഎസ്എസ്, പിഎച്ച്ഡി ഉന്നത വിജയികളെയാണ് അനുമോദിച്ചത്. ഐ.വി. വിമൽ അധ്യക്ഷനായി. സി. സവിത ടീച്ചർ ഉപഹാരം സമ്മാനിച്ചു. പി.ഭാസ്കരൻ, കെ.നാരായണൻ, കെ.സുകുമാരൻ, കെ.പി. വിനോദ്, വി.വി.പ്രദീപ്, എ.വി.രാഘവൻ എന്നിവർ സംസാരിച്ചു. കെ.പി.മാധവൻ സ്വാഗതവും വി.വി.രാജൻ നന്ദിയും പറഞ്ഞു.
No comments