നീലേശ്വരം ഓറിയോൺ പ്രീ സ്കൂൾ ഉദ്ഘാടനം ജൂൺ 11 ന്
നീലേശ്വരം കോട്ടപ്പുറത്ത് പുതുതായി പ്രവർത്തനം തുടങ്ങുന്ന ഓറിയോൺ പ്രീ സ്കൂളിന്റെ ഉദ്ഘാടനം ജൂൺ 11 ന് ബുധനാഴ്ച നടക്കും.
രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ നീലേശ്വരം എസ്ഐ, അരുൺ മോഹൻ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ഹജ്‌ജ് കമ്മിറ്റി അംഗവും നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ ഷംസുദ്ദീൻ അരിഞ്ചിറ അധ്യക്ഷത വഹിക്കും. നഗരസഭ കൗൺസിലർമാരായ റഫീഖ് കോട്ടപ്പുറം, ഇ.ഷജീർ, നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കുന്ന് യൂനിറ്റ് പ്രസിഡന്റ് ജംഷീദ് പാലക്കുന്ന്, എൻഡോസൾഫാൻ റിഹാബിലിറ്റേഷൻ സെന്റർ ആയ അമ്പലത്തറ സ്നേഹവീടിന്റെ ചെയർമാൻ അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ എന്നിവർ ആശംസകൾ നേരും. സ്കൂൾ മാനേജിങ് ഡയറക്ടർ ഫറീന കോട്ടപ്പുറം സ്വാഗതവും സ്കൂൾ അധ്യാപിക ടി.അശ്വിനി നന്ദിയും പറയും.തുടർന്ന് മാസ്റ്റർ ഹൃദയദേവ് അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടാകും.
.........

No comments