നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽപൊതുജന വായനശാല ഗ്രന്ഥാലയത്തിൽ വായനാ വെളിച്ചം പരിപാടി സമാപിച്ചു
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽപൊതുജന വായനശാല ഗ്രന്ഥാലയത്തിലെ വായനാ വെളിച്ചം പരിപാടി സമാപിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.സി.മാനവർമ രാജ അധ്യക്ഷത വഹിച്ചു. കെ. ആനന്ദവല്ലി ടീച്ചർ, എം. മധുസൂദനൻ, ടി.വേണുഗോപാലൻ, കെ. മധുസൂദനൻ, വി.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബാലവേദി കുട്ടികളായ ക്ഷിതി.ആർ. നായർ, ദേവതീർത്ഥ, സായി പ്രഭ, കാർത്തിക് മനു, ആലാപ് വേണുഗോപാൽ തുടങ്ങിയവർ പുസ്തകപരിചയം നടത്തി.
No comments