നീലേശ്വരം പളളിക്കര പീപ്പിൾസ് റീഡിംഗ് റൂം & ലൈബ്രറി വായന വെളിച്ചം സമാപനവും അനുമോദനവും സംഘടിപ്പിച്ചു.
നീലേശ്വരം പളളിക്കര പീപ്പിൾസ് റീഡിംഗ് റൂം & ലൈബ്രറി വായന വെളിച്ചം സമാപനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.ബാലവേദിയുടെ പതിനൊന്നാം ഘട്ട സമാപന പരിപാടിയുടെ ഉൽഘാടനം എൻ.കെ.ജയദീപ് മാസ്റ്റർ നടക്കാവ് നിർവ്വഹിച്ചു. ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ: പി.പ്രഭാകരൻ നടത്തി.ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് പി.രമേശൻ അധ്യക്ഷത വഹിച്ചു.കൺവീനർ എം.ശാന്തി റിപ്പോർട്ടവതരിപ്പിച്ചു ടി.വി പ്രേമബിന്ദു, കെ.കൃഷ്ണൻ, എ.വീണ എന്നിവർ സംസാരിച്ചു.വി.വി.മനോജ് കുമാർ സ്വാഗതവും എം ബാബു നന്ദിയും പറഞ്ഞു
No comments