പാറക്കോൽ കെ. നാരായണന്റെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
അടിയന്തിരാവസ്ഥകാലത്ത് കൊല്ലപ്പെട്ട പാറക്കോൽ കെ. നാരായണന്റെ അമ്പതാം രക്തസാക്ഷിത്വം ദിനം സിപി എം കരിന്തളം വെസ്റ്റ് ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സിപിഎം കീഴമാല ബ്രാഞ്ചംഗവും കെ എസ് വൈ എഫ് കിനാനൂർ-കരിന്തളം പബായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. അനുസ്മരണ യോഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ബാലചന്ദ്രൻ അധ്യക്ഷനായി. എ.നാരായണൻ പതാകയുയർത്തി. കെ ലക്ഷ്മണൻ, ടി. സുരേശൻ, കെ.വി. അജിത് കുമാർ, ടി.എസ്.ബിന്ദു.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. വി. തങ്കരാജൻ സ്വാഗതം പറഞ്ഞു . കൊല്ലമ്പാറ ലോക്കൽ ക്കമ്മറ്റി ഓഫിസിൽ പി.ചന്ദ്രൻ പതാകയുയർത്തി. ലോക്കൽ സെക്രട്ടറി കെ.ബാലചന്ദ്രൻ പുഷ്പ്പ ചക്രമർപ്പിച്ചു.
No comments