Breaking News

നീലേശ്വരം കിഴക്കൻ കൊഴുവൽ ഇടുവിങ്കാൽ ബ്രദേഴ്സ് അനുമോദന പരിപാടി നടത്തി

നീലേശ്വരം കിഴക്കൻ കൊഴുവൽ ഇടുവിങ്കാൽ  ബ്രദേഴ്സ് പ്രദേശത്തെ പ്ലസ് ടൂ , എസ് എസ് എൽ സി , യു എസ് എസ്, വിജയികളേയും രാജ്യപുരസ്കാർ അവാർഡ് നേടിയവരേയും, സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ താരത്തേയും, കവിതസമാഹരം പ്രസിദ്ധികരിച്ച കുട്ടിയേയും  അനുമോദിച്ചു. കൂടാതെ പ്രദേശത്തിൽ നിന്ന് നെറ്റ് യോഗ്യത നേടിയ സാന്ദ്ര വി നായരേയും കുടുംബശ്രീ സംസ്ഥാന മത്സരത്തിൽ അരങ്ങ് 25 ഇംഗ്ലീഷ് കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ ധന്യ അനിലിനേയും ആദരിച്ചു. കിഴക്കൻ കൊഴുവൽ എൻ എസ് എസ് ഹാളിൽ നടന്ന അനുമോദന യോഗം മുൻ ക്ലബ് പ്രസിഡണ്ട് ബാലചന്ദ്രൻ എറുവാട്ട് ഉദ്ഘാടനം ചെയ്തു. വിനയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സന്തോഷ് മാസ്റ്റർ , വിജേഷ് എറുവാട്ട്, അഭിലാഷ് അരമന , ജിതേഷ് അരമന ,രാജേഷ് ശേഖർ സ്മിത ടീച്ചർ, ധന്യ അനിൽ , അമൻ വിനയ്, ആത്മജ്' വി നായർ ആശംസ നേർന്നു. കുട്ടികൾക്കുള്ള ഉപഹാരം എൻ എസ് എസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ നൽകുകയും എൻ എസ് എസ് സെകട്ടറി പത്മനാഭൻ നായർ മുഖ്യാതിഥിയുമായി '. വിനോദ് പഞ്ചിക്കൽ സ്വാഗതവും  വിനോദ് നായർ എറുവാട്ട് നന്ദിയും പറഞ്ഞു.

No comments