Breaking News

വ്യാജസ്വർണ പണയമാഫിയകൾക്കെതിരെ ശക്തമായ നിയമ നിർമ്മാണ നടത്തണം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസ്സോസ്സിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി

വ്യാജസ്വർണ പണയമാഫിയകൾക്കെതിരെ ശക്തമായ നിയമ നിർമ്മാണ നടത്തണമെന്ന് ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസ്സോസ്സിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനവും കുടുംബസംഗമവും കാഞ്ഞങ്ങാട് ഹോട്ടൽ ബേക്കൽ ഇൻ്റർനാഷണലിൽ നടന്നു.എ കെ പി ബി എ സംസ്ഥാന പ്രസിഡൻ്റ് പി. എ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.എസ് അനൂപ് രാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. ഗോപു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ.സുകുമാരൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി. കെ രാജേശ്വരൻ, സംസ്ഥാന സെക്രട്ടറി കെ.ജി മധുസൂദനൻ, മുൻ സംസ്ഥാന പ്രസിഡൻ്റ് സി. കെ. വേണുഗോപാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എസ്.എസ് .എൽ. സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെൻ്റോയും ക്യാഷ് അവാർഡും നൽകി.വൃക്ക രോഗിയായ വട്ടംതട്ട സ്വദേശിക്ക് ചികിത്സ സഹായം നൽകി.ജില്ലാ സെക്രട്ടറി പി.ജയചന്ദ്രൻ നന്ദിയും,ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി.പി സനൽ നന്ദിയും പറഞ്ഞു.

No comments