നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം ബാലവേദിയുടെ വായന വെളിച്ചം സമാപനം: വെളിച്ചത്തിനെന്തു വെളിച്ചം പരിപാടി നടത്തി
നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം ബാലവേദിയുടെ വായന വെളിച്ചം സമാപന പരിപാടിയായ വെളിച്ചത്തിനെന്തു വെളിച്ചം പരിപാടി ഹൊസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ എച്ച്.കെ. ദാമോദരൻ ഉൽഘാടനം ചെയ്തു. കുട്ടികൾ മുത്തുമണികൾ എന്ന പേരിൽ തയ്യാറാക്കിയ കൈയെഴുത്തുമാസിക പുറത്തിറക്കി .സിവിൽ പോലീസ് ഓഫീസർ കെ. വി. മധു മുഖ്യാതിഥിയായ ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി മണി.പി.വി. സ്വാഗതമാശംസിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.വി.സുരേശൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയ പരിധിയിലെ എൽ എസ് എസ് യു എസ് എസ് വിജയികളായ കുട്ടികൾക്കും വായന വെളിച്ചം പരിപാടികളിൽ പങ്കെടുത്തവർക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു
No comments