Breaking News

നീലേശ്വരം താലൂക്കാശുപത്രിയുടെപ്രധാന ഗേറ്റ് അടച്ചിട്ടിട്ട് മാസങ്ങൾ....!

വള്ളിക്കുന്നിലെ നീലേശ്വരം താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടം അടച്ചിട്ടിട്ട് മാസങ്ങൾ....!
സമീപത്തെ മതിൽ അപകടനിലയിലായി മണ്ണിടിഞ്ഞ് വീഴാണും വാഹനങ്ങളും കാൽനടയാത്രക്കാരുമെല്ലാം അപകടത്തിൽ പെടാൻ സാധ്യതയുള്ളതിനാലാണ് ഗേറ്റ് അടച്ചിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. മഴയാരംഭത്തിനുമെല്ലാം ആഴ്ചകൾക്ക് മുൻപ് തന്നെ ഗേറ്റ് അടച്ചിട്ടിരുന്നു. എന്നാൽ മഴക്കാലം തുടങ്ങിയതോടെ പനിക്കും സാംക്രമിക രോഗങ്ങൾക്കുമെല്ലാം വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിദിനം ചികിത്സ തേടിയെത്തുന്ന നൂറുകണക്കിന് ആളുകൾ വാഹനത്തിൽ ആശുപത്രി ഗേറ്റിന് നേരെ എത്തുകയും ഇവിടെ നിന്ന് തിരിഞ്ഞു പോകേണ്ടി വരികയുമാണ്.
വള്ളിക്കുന്നിലെ ഗവ ഐ ടി ഐക്ക് സമീപത്തു കൂടി ഉണ്ടാക്കിയ മറ്റൊരു വഴിയിലൂടെയാണ് നിലവിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ കടത്തി വിടുന്നത്.
ഇവിടെ കമനീയമായ കമാനം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി നഗരസഭ ഫണ്ട് നീക്കിവച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ടി രഞ്ജിത്ത് കുമാർ പറഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തെ മഴയെത്തിയതിനാലാണ് ഇപ്പോൾ പണി നടത്താത്തതെന്നും കൂട്ടിച്ചേർത്തു. എന്നാൽ പ്രധാന ഗേറ്റ് അടച്ചിട്ടതിന് ശേഷവും പണി തുടങ്ങാതിരുന്നതാണ് വിനയായതെന്ന് നാട്ടുകാരും പറയുന്നു. മഴ കനയ്ക്കുകയും ചെയ്തതോടെ കമാനവും മറ്റുമൊക്കെയുള്ള പ്രവേശന കവാടം ഒരുങ്ങാൻ ഇനിയുമെത്ര മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും ചോദ്യമുയരുന്നുണ്ട്.

No comments