നീലേശ്വരം പേരോൽ തണൽ സ്വയംസഹായ സംഘം വാർഷിക ജനറൽബോഡി യോഗവും അനുമോദനവും നടത്തി.
നീലേശ്വരം പേരോൽ തണൽ സ്വയംസഹായ സംഘം വാർഷിക ജനറൽബോഡി യോഗവും അനുമോദനവും നടത്തി.
ടി.ജി.ഗംഗാധരൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.വി.രമേശൻ അധ്യക്ഷത വഹിച്ചു. സംഘം പ്രവർത്തനമേഖലയിൽ നിന്ന് എസ് എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കാണ് അനുമോദനമൊരുക്കിയത്. കെ.വി.വിജയൻ മാസ്റ്റർ, എ.വി.കൃഷ്ണൻ, കെ.പി.സതീശൻ എന്നിവർ വിജയികളെ അനുമോദിച്ച് സംസാരിച്ചു. സംഘം സെക്രട്ടറി എം.പി.പ്രവീൺകുമാർ സ്വാഗതവും കെ ഭാസ്‌കരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.വി.ശശി (പ്രസിഡന്റ്), എം.പി.ശിവദാസൻ (വൈസ് പ്രസിഡന്റ്), കെ.വി.വിജയൻ മാസ്റ്റർ (സെക്രട്ടറി), വി.വി.സത്യൻ (ജോയിന്റ് സെക്രട്ടറി), കെ.ഭാസ്‌കരൻ (ട്രഷറർ), എ.പ്രശാന്ത് (ടൂർ കോ- ഓർഡിനേറ്റർ).
No comments