ജില്ലയിലെ താലൂക്കാശുപത്രികളിൽ ഒ.പി.സമയം വെട്ടിച്ചുരുക്കി: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഡി.എം.ഒ ഓഫീസ് മാർച്ചിന്
ജില്ലയിലെ താലൂക്കാശുപത്രികളിൽ ഒ.പി.സമയം വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ച് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഡി.എം.ഒ ഓഫീസ് മാർച്ച് നടത്തും.
പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്കാശുപത്രി, മംഗൽപ്പാടിയിലെ മഞ്ചേശ്വരം താലൂക്കാശുപത്രി എന്നിവയുൾപ്പെടെ ജില്ലയിലെ 24 മണിക്കൂർ സേവനം ലഭിച്ചിരുന്ന താലൂക്കാശുപത്രികളിൽ വൈകിട്ട് 6 മണിക്ക് ശേഷമുണ്ടായിരുന്ന ഒ.പി. സേവനമാണ് മതിയായ ഡോക്ടർമാരില്ല എന്ന കാരണത്താൽ നിർത്തലാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് മാർച്ച് നടത്താൻ കൂട്ടായ്മയുടെ അടിയന്തിര എക്സിക്യൂട്ടീവ് യോഗമാണ് തീരുമാനിച്ചത്. പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക മേഖലകളിലെ മുഴുവൻ പ്രവർത്തകരെയും സഹകരിപ്പിച്ച് നടത്തുന്ന മാർച്ചിനായി സംഘാടക സമിതിക്കും രൂപം നൽകും. യോഗത്തിൽ പ്രസിഡന്റ് ഗണേശ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. *ശ്രീനാഥ് ശശി, സൂര്യ നാരായണ ഭട്ട്, സുമിത നിലേശ്വരം, മുഹമ്മദ് ഈച്ചിലിങ്കാൽ, പ്രീത സുധീഷ്, ആനന്ദൻ.കെ, മുഹമ്മദ് കൈക്കമ്പ, സി.എച്ച്. മുഹമ്മദ് കുഞ്ഞി, അശോക് കുമാർ. ബി, എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.*
No comments