Breaking News

കുമ്പളപള്ളി യു പി സ്കൂൾ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു

കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂളിലെ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു.സ്കൂളിലേക്ക് നവാഗതരായ എത്തിയ കുരുന്നുകളെ മറ്റു കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും വർണ്ണ വിസ്മയം തീർത്ത് വാദ്യമേളങ്ങളോടെ റാലിയോട് കൂടി സ്കൂളിലേക്ക് ആനയിച്ചു.തുടർന്ന് പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ വി ബാബു ഉദ്ഘാടനം ചെയ്തു.കെ പ്രശാന്ത് മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ എസ് എസ്, യു എസ് എസ് വിജയികളെ റിട്ട:എച്ച് എം .കെ ജോളി ജോർജ് അനുമോദിച്ചു.കുട്ടികൾക്കുള്ള പഠനോപകരണം സ്കൂൾ മാനേജർ കെ വിശ്വനാഥൻ വിതരണം ചെയ്തു.സ്കൂൾ കൈകൊട്ടിക്കളി ടീമിനുള്ള ഉപഹാരം ജിത്തു കൊടക്കാട് നൽകി.സീനിയർ അസിസ്റ്റൻറ് ഇന്ദുലേഖ പി വി ,മദർ പി ടി എ പ്രസിഡണ്ട് സിന്ധു വിജയകുമാർ,പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം,എസ് ആർ ജി കൺവീനർ മാരായ സിന്ധു രാമചന്ദ്രൻ, രജനി കെ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു കെ പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിനു കെ നന്ദിയും പറഞ്ഞു തുടർന്ന് രവി വേളൂരിന്റെ ഗാനാലാപനവും,സ്കൂൾ പൂർവ്വ വിദ്യാർത്ഥി വൈഗ മനുവിൻ്റെ മാജിക് ഷോയും ,പ്രശസ്ത നാടൻപാട്ട് കലാകാരൻ ജിത്തു കൊടക്കാടിന്റെ നാടൻപാട്ടും അരങ്ങേറി.തുടർന്ന് വിഭവസമൃദ്ധമായ സദ്യയും പായസവും വിതരണം ചെയ്തു.

No comments