അച്ചാംതുരുത്തി സ്വദേശാഭിമാനി കലാലയം ആന്റ് അഴീക്കോടൻ മെമ്മോറിയൽ ക്ലബ് അനുമോദന സദസ് 2025 ഒരുക്കി
അച്ചാംതുരുത്തി സ്വദേശാഭിമാനി കലാലയം ആന്റ് അഴീക്കോടൻ മെമ്മോറിയൽ ക്ലബ് അനുമോദന സദസ് 2025 ഒരുക്കി.
സിപിഎം ലോക്കൽ കമ്മിറ്റി അംഗം സി.നാരായണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എസ്.എൻ.വിഷ്ണു, പ്രസന്ന ജയരാജ്, രേഷ്മ സുനിൽ, ലയ അജയൻ, ഷൈമ രാജീവ് എന്നിവർ ഉന്നതവിജയികൾക്ക് ഉപഹാരം സമ്മാനിച്ചു. സിപിഎം സെന്റർ ബ്രാഞ്ച് സെക്രട്ടറി കെ.എം. ഭരതൻ, സ്വദേശാഭിമാനി ഗ്രന്ഥാലയം സെക്രട്ടറി കെ.പി.വിനോദ് എന്നിവർ ആശംസകൾ നേർന്നു. സ്വദേശാഭിമാനി കലാലയം സെക്രട്ടറി കെ. ദീപേഷ് സ്വാഗതവും ട്രഷറർ വി.കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു. എസ്എസ്എൽ സി, പ്ലസ്ടു, എൽഎസ് എസ്, യുഎസ്എസ്, ടിടിസി, വുഷു, സ്പോർട്സ് ഉന്നത വിജയികളെയാണ് അനുമോദിച്ചത്.
No comments