Breaking News

നീലേശ്വരം ലയൺസ് ക്ലബ് അച്ചാംതുരുത്തി രാജാസ് എഎൽപി സ്കൂൾ കുട്ടികൾക്ക് സ്കൂൾ ബാഗ് നൽകി

നീലേശ്വരം ലയൺസ് ക്ലബ് അച്ചാംതുരുത്തി രാജാസ് എഎൽപി സ്കൂൾ കുട്ടികൾക്ക് സ്കൂൾ ബാഗ് നൽകി.
സ്കൂൾ പ്രവേശനോത്സവത്തിൽ വാർഡ് മെമ്പർ ടി. രഞ്ജിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. നീലേശ്വരം ലയൺസ് ക്ലബ് പ്രസിഡന്റ് പി.വി.കുമാരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.വി.സുരേഷ്, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡ്വൈസർ വി.കുഞ്ഞിക്കണ്ണൻ, പി.രമേശൻ നായർ, ബാബു കരിങ്ങാട്ട്, സ്കൂൾ പിടിഎപ്രസിഡന്റ് പി. ദേവരാജൻ, കെ.പി.രവീന്ദ്രൻ, ടി.സി.സതീശൻ, പി.വി. സത്യൻ എന്നിവർ സംസാരിച്ചു.

No comments