കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏകദിന ശിൽപശാല നടത്തി
നീലേശ്വരം കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏകദിന ശിൽപശാല നടത്തി.
മിഷൻ 2025 നേതൃത്വ പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് ശിൽപശാല നടന്നത്. കോയിത്തട്ടയിലെ കരിമ്പിൽ കുഞ്ഞമ്പു സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. വി കെ രാമചന്ദ്രൻ, പ്രഭാകരൻ കരിച്ചേരി, സിജോ പി ജോസഫ് എന്നിവർ ക്ലാസ് എടുത്തു. നേതാക്കളായ ശാന്തമ്മ ഫിലിപ്പ്, ഉമേശൻ വേളൂർ, സി വി ഭാവനൻ, ഇ തമ്പാൻ നായർ, കെ പി ബാലകൃഷ്ണൻ, കെ കുഞ്ഞിരാമൻ മാസ്റ്റർ, സി വി ഗോപകുമാർ എന്നിവർ സംസാരിച്ചു. എ ഐ സി സി മുൻ അംഗം കരിമ്പിൽ കുഞ്ഞമ്പു, ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറി വി ശശിധരൻ കോളംകുളം എന്നിവരെ അനുസ്മരിച്ച് പുഷ്പാർച്ചനയും നടത്തി.
No comments