ഓടിക്കയറുന്നതിനിടെ ടെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കാൽ കുടുങ്ങി: യുവാവിന് ഗുരുതര പരിക്ക്
പ്ലാറ്റ്ഫോമിൽ ഇറങ്ങി പലഹാരം വാങ്ങുന്നതിനിടെ ട്രെയിൻ നീങ്ങി; ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കാൽ കുരുങ്ങി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് സ്വദേശി സുന്ദരനാണ് (39) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ രാവിലെ 8.20 ഓടെയായിരുന്നു അപകടം. ജോലി സംബന്ധമായ ആവശ്യത്തിന് മംഗളൂരുവിൽ എത്തി എഗ്മോർ എക്സ്പ്രസിന് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെയായിരുന്നു ഇത്. ടെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി പലഹാരം വാങ്ങുന്നതിനിടെ ട്രെയിൻ നീങ്ങുകയായിരുന്നു. ഇതോടെ ഓടി കയറുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്. വലതു കാൽപാദം അറ്റുപോയ നിലയിലാണ്. ഇടതുകാലിനും നെറ്റിയിലും പരിക്കുണ്ട്. കാഞ്ഞങ്ങാട് ഫയർഫോഴ്സ് എത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില ഗുരുതരമായതിനാൽ പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടെ ആരുമില്ലാത്തതിനാൽ സിവിൽ ഡിഫൻസ് അംഗം ചെമ്മട്ടംവയലിലെ എച്ച് അരുൺ കുമാറിന്റെ സഹായത്തോടെയാണ് പരിയാരത്തേക്ക് മാറ്റിയത്. കൽപ്പണിക്കാരനാണ് സുന്ദരൻ.
No comments