Breaking News

നീലേശ്വരത്ത് നടന്ന സി പി ഐ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം സമാപിച്ചു.

മൂന്ന് ദിവസമായി നീലേശ്വരത്ത് നടന്ന സി പി ഐ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം സമാപിച്ചു.
മണ്ഡലം സെക്രട്ടറിയായി സി വി വിജയരാജിനെ തിരഞ്ഞെടുത്തു. മണ്ഡലം കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്നാണ് ഐക്യ കണ്ഠേന സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മണ്ഡലം സെക്രട്ടറി അവതരിപ്പിച്ച 15 അംഗ മണ്ഡലം കമ്മിറ്റിയുടെ പാനൽ സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. 17 ജില്ലാ സമ്മേളന പ്രതിനിധികളെയും രണ്ട് പകരം പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. പ്രസീഡിയത്തിന് വേണ്ടി പി വിജയകുമാറും സംഘാടക സമിതിക്ക് വേണ്ടി സി വി വിജയരാജും നന്ദി പറഞ്ഞു. 
പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി കൃഷ്ണൻ, കെ വി കൃഷ്ണൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം അസിനാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബങ്കളം കുഞ്ഞിക്കൃഷ്ണൻ, മുൻ എം എൽ എ, എം കുമാരൻ, മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാർഗവി എന്നിവരാണ് സമ്മേളനത്തെ അഭിവാദ്യം ചെയ്തത്. ദേശീയപാത നിർമാണം സംബന്ധിച്ച് ഗൗരവതരമായ പരിശോധനയും ഇടപെടലും നടത്തുക, പൊതുവിതരണ മേഖല ശക്തിപ്പെടുത്തുക, രാജാറോഡ് വികസനം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.

No comments