Breaking News

മടിക്കൈ ആലമ്പാടി ജിയുപി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി.

മടിക്കൈ ആലമ്പാടി ജിയുപി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയുമായ  കെ.വി.ശ്രീലത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് ഒൻപതാം വാർഡ് അംഗം രജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഒ.നിഷ, കെ. ശാർങാധരൻ, എൻ.കെ.കൃഷ്ണൻ, എ.സന്ദീപ്, പി.കെ.ആദർശ്, രാജൻ മാസ്റ്റർ, സുരേശൻ മാസ്റ്റർ, കെ.ടി.വി.സൗമ്യ എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് എം.വി. ബാബു സ്വാഗതവും ബാലചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

No comments