നീലേശ്വരം രാജാസ് എച്ച്എസ്എസിൽ പ്രവേശനോത്സവം നടത്തി
നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ പി വത്സല ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വിനോദ്കുമാർ അരമന അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ടി സി ഉദയവർമ രാജ, പ്രിൻസിപ്പൽ പി വിജീഷ്, പി ടി എ വൈസ് പ്രസിഡന്റ് പ്രഭാകരൻ പണിക്കർ, വി വി രാജേഷ്, വിപിന സുരേഷ്, സീനിയർ അസിസ്റ്റന്റ് ലില്ലി, എസ് ആർ ജി കൺവീനർമാരായ കെ ബിന്ദുകുമാർ, എസ് സൗമ്യ എന്നിവർ ആശംസകൾ നേർന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കല ശ്രീധർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി വി അവിനാശ് നന്ദിയും പറഞ്ഞു.
No comments