Breaking News

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് സ്വാതന്ത്ര്യസമര സേനാനി കെ.ആർ.കണ്ണനെ അനുസ്മരിച്ചു

സ്വതന്ത്ര്യ സമര സേനാനിയും ദീർഘകാലം നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും ആയിരുന്ന കെ. ആർ. കണ്ണന്റെ നാലാം ചരമവാർഷിക ദിനത്തിൽ ബാങ്ക് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ, സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ, ഡയറക്ടർമാരായ എ.സുരേഷ് ബാബു, കെ.സുകുമാരൻ, കെ.ചന്ദ്രശേഖരൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.രാജേഷ്, സ്റ്റാഫ് സെക്രട്ടറി കെ.വി.സായി കിരൺ തുടങ്ങിയവർ സംബന്ധിച്ചു.

No comments