Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യസമര സേനാനി കെ ആർ കണ്ണനെ അനുസ്മരിച്ചു

സ്വാതന്ത്ര്യസമര സേനാനിയും സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന കെ ആർ കണ്ണന്റെ നാലാം ചരമവാർഷിക ദിനത്തിൽ നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ മഡിയൻ ഉണ്ണിക്കൃഷ്ണൻ, പി രാമചന്ദ്രൻ, എം രാധാകൃഷ്ണൻ നായർ, സി വിദ്യാധരൻ, പി പുഷ്‌കരൻ, രവീന്ദ്രൻ കൊക്കോട്ട്, കെ വി സുരേഷ് കുമാർ, കെ പി ശശി, വി വി സഞ്ജയ്കുമാർ, ഉണ്ണി വേങ്ങര എന്നിവർ സംസാരിച്ചു.

No comments