നീലേശ്വരം മൂലപ്പള്ളി സ്‌കൂൾ പ്രവേശനോത്സവം: കൊഴുന്തിൽ സിസ്‌റ്റേഴ്‌സ് പഠനോപകരണങ്ങൾ നൽകി
നീലേശ്വരം മൂലപ്പള്ളി എ എൽ പി സ്‌കൂൾ പ്രവേശനോത്സവത്തിൽ കൊഴുന്തിൽ സിസ്‌റ്റേഴ്‌സ് കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.
വാർഡ് കൗൺസിലർ ടി വി ഷീബ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ടി വി ജിതേഷ് അധ്യക്ഷനായി. മുൻ പ്രധാനാധ്യാപിക എ എൻ പ്രസന്ന ടീച്ചർ, സ്‌കൂൾ വികസന സമിതി ചെയർമാൻ പി യു രാമകൃഷ്ണൻ, കൊഴുന്തിൽ സിസ്റ്റേഴ്‌സ് ഭാരവാഹികളായ ടി വി ഷീബ, വി കെ രുഗ്മിണി, പുഷ്പ രാജൻ, ദീപ രാജഗോപാൽ, ഗീത രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് രശ്മി ടീച്ചർ സ്വാഗതവും അധ്യാപകൻ രാജേഷ് നന്ദിയും പറഞ്ഞു.

No comments