ബിഎസ്എൻഎൽ പെൻഷൻകാർ നീലേശ്വരം ടെലഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി..
ബിഎസ്എൻഎൽ പെൻഷൻകാർ
നീലേശ്വരം ടെലഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
ബി എസ് എൻ എൽ മഹാരാഷ്ട്ര സർക്കിളിൽ നിന്ന് വിരമിച്ച നൂറ്റി എഴുപതോളം പെൻഷൻകാരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സർക്കിൾ അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് എഐബിഡിപിഎ, ബിഎസ്എൻഎൽഇയു എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി. പ്രതിഷേധ യോഗം ബിഎസ്എൻഎൽഇയു ജില്ലാ പ്രസിഡന്റ് കെ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം ബാലകൃഷ്ണൻ അധ്യക്ഷനായി. എഐബിഡിപിഎ സംസ്ഥാന പ്രസിഡന്റ് കെ.മോഹനൻ, അസിസ്റ്റന്റ് സെക്രട്ടറി കെ രാജൻ, വൈസ് പ്രസിഡന്റ് കെ കുഞ്ഞിരാമൻ, എ.വി.കൃഷ്ണൻ, എന്നിവർ സംസാരിച്ചു. കെ വി ബാലകൃഷ്ണൻ സ്വാഗതവും കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
No comments