പരിസ്ഥിതി ദിനം:ഹൊസ്ദുർഗിലെ ഗ്രന്ഥശാലകളിൽ വൈവിധ്യമാർന്ന പരിപാടികൾ
ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നാളെ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പരിധിയിലെ ഗ്രന്ഥശാലകളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനാവശ്യമായ ക്യാമ്പയിൻ, ഫലവൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കൽ, പരിസ്ഥിതി ഗീതാലാപന മത്സരം,ക്വിസ്, പ്രസംഗ മത്സരം, സെമിനാർ, ചിത്രരചന, പ്രകൃതി നിരീക്ഷണങ്ങൾ, പരിസ്ഥിതി സംരക്ഷണം പ്രമേയമായുള്ള ഡോക്യുമെൻ്ററി പ്രദർശനം, പതിപ്പുകൾ തയാറാക്കൽ, ബോധവൽക്കരണ ക്ലാസുകൾ,പരിസ്ഥിതി പ്രവർത്തകരെ ആദരിക്കൽ തുടങ്ങിയ പരിപാടികളാണ് നടത്തുകയെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സുനിൽ പട്ടേനയും സെക്രട്ടറി പി വേണുഗോപാലനും അറിയിച്ചു
No comments