Breaking News

കിളിയളം ചാലിൽ രണ്ട് ദിവസം പഴക്കമുള്ള അജ്ഞാതമൃതദേഹം: നീലേശ്വരം പോലീസ് സ്ഥലത്തെത്തി

കിളിയളം ചാലിൽ രണ്ട് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞ് നീലേശ്വരം എസ്‌ഐ, രതീശന്റെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 60-70 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മൃതദേഹം ചാലിൽ നിന്ന് പുറത്തെടുത്തു. പ്രദേശവാസികളുടേതല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇൻക്വസ്റ്റിന് ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 

No comments