കാസർകോട് ജില്ലയിലെ നിലമ്പൂർ വോട്ടർമാർക്ക് നാളെ അവധി അനുവദിക്കാൻ കലക്ടറുടെ നിർദേശം.
കാസർകോട് ജില്ലയിലെ നിലമ്പൂർ വോട്ടർമാർക്ക് നാളെ അവധി അനുവദിക്കാൻ കലക്ടറുടെ നിർദേശം. നാളെ കേരള നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ നിയോജക മണ്ഡലത്തിൽ സമ്മതിദാന അവകാശമുള്ള കാസർഗോഡ് ജില്ലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് മണ്ഡലത്തിൽ എത്തിച്ചേരുന്നതിന് അവധി നൽകേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലമ്പൂർ മണ്ഡലത്തിൽ വോട്ടുള്ള വിദ്യാർത്ഥികൾക്ക് വോട്ട് ചെയ്യുന്നതിന് മണ്ഡലത്തിൽ എത്തുന്നതിന് മുൻകൂട്ടി സമയം അനുവദിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും വേണ്ടതാണ്. വോട്ട് നിഷേധിക്കുന്നത് ഗൗരവമായി കണ്ടു നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്.
No comments