Breaking News

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രം നവരാത്രി പൂജ മഹോത്സവം: ആഘോഷകമ്മിറ്റി രൂപീകരിച്ചു.

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രം 
 നവരാത്രി പൂജ മഹോത്സവം ആഘോഷകമ്മിറ്റി രൂപീകരിച്ചു.
രൂപീകരണയോഗം ചിന്മയ മിഷൻ സ്വാമിജി വിനീത് ചൈതന്യ ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ്‌ പി. കെ. വിജയൻ അധ്യക്ഷത വഹിച്ചു. കെ. രാജൻ, നാരായണൻ നായർ, രാമചന്ദ്രൻ നായർ. പി. എ, ഡിജിത് കുമാർ, രാജേഷ് ബാബു, സുരേഷ്. വി. കെ, പ്രിയഗിരീഷ്, പ്രീതരാജൻ തുടങ്ങിയവർ സംസാരിച്ചു. 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് ആഘോഷപരിപാടികൾ നടക്കുന്നത്. ഇ. അനിൽകുമാർ സ്വാഗതവും എ. പത്മനാഭൻ നായർ നന്ദിയും പറഞ്ഞു.
കെ. രാമകൃഷ്ണൻ (ചെയർമാൻ )ഇ. അനിൽകുമാർ (ജനറൽ കൺവീനർ )രജീഷ് കോറോത്ത് (ഓർഗനിസിങ് സെക്രട്ടറി )എന്നിവരെയും വിവിധ സബ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

No comments