Breaking News

പ്രവാസാനുഭവങ്ങളുമായി അബ്ദുൽ ലത്തീഫ് നീലേശ്വരത്തിന്റെ തോറ്റവരുടെ പുസ്തകം കവർ പ്രകാശനം ചെയ്തു

ദീർഘകാലം കുവൈറ്റ് പ്രവാസിയായിരുന്ന അബ്ദുൽലത്തീഫ്‌ നീലേശ്വരം പ്രവാസാനുഭവങ്ങളും വ്യക്തിചിത്രങ്ങളും കോർത്തിണക്കി തോറ്റവന്റെ പുസ്തകം എന്ന പേരിൽ പുസ്തകമിറക്കുന്നു. പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു. കുവൈറ്റിലെ മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറിയും കൈരളി ടിവി കുവൈറ്റ് പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ ടി.വി.ഹിക്ക്മത്ത് പ്രകാശനം നിർവഹിച്ചു. നളിനാക്ഷൻ ഒളവറ അധ്യക്ഷത വഹിച്ചു. ഇർഫാദ്, സുധീർ മടിക്കൈ, യൂസഫ് ഓർച്ച എന്നിവർ ആശംസകൾ നേർന്നു. മുരളി വാഴക്കോടൻ സ്വാഗതവും കബീർ മഞ്ഞപ്പാറ നന്ദിയും പറഞ്ഞു. ഈ മാസം അവസാനത്തോടെ പുസ്തകം വായനക്കാരിലെത്തും. കുവൈറ്റിലെ ജോലിക്കിടെ തന്നെ എഴുത്തിന്റെ മേഖലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് അബ്ദുൽ ലത്തീഫ് നീലേശ്വരം. കേരള മുസ്ലിം അസോസിയേഷനും പ്രതിഭ കുവൈറ്റും നടത്തിയ കഥാരചനാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കുവൈറ്റ് ടൈംസിന്റെ മലയാളം പതിപ്പ്, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, കൈത്തിരി മാസിക എന്നിവയിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

No comments