Breaking News

നീലേശ്വരം താലൂക്കാശുപത്രി ജനകീയാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടനിർമാണം വേഗത്തിലാക്കണം: ആശ്വാസ് ചാരിറ്റബിൾ സൊസൈറ്റി

നീലേശ്വരം താലൂക്ക് ആശുപത്രിയുടെ മെയിൻ സെൻ്ററിനോടനുബന്ധിച്ച് ആരംഭിക്കാനുദ്ദേശിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന് ശുപാർശ ചെയ്ത കെട്ടിട നിർമാണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് നീലേശ്വരം ആശ്വാസ് ചാരിറ്റബിൾ സൊസൈറ്റി വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാൻ്റായാണ് തുക അനുവദിക്കപ്പെട്ടിരിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
      പട്ടേന കെ കൃഷ്ണൻ ഭട്ടതിരി ഹാളിൽ നടന്ന യോഗത്തിൽ ആശ്വാസ് പ്രസിഡൻ്റ് ഡോ.വി സുരേശൻ അധ്യക്ഷനായി.സെക്രട്ടറി ഇ കെ സുനിൽ കുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ ദിനേശ് കുമാർ വരവ് ചെലവ് കണക്കും അവതരിച്ചു. ബിന്ദു മരങ്ങാട്, പുഷ്പലത എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഡോ.വി സുരേശൻ (പ്രസിഡൻ്റ്), ബിന്ദു മരങ്ങാട് (വൈസ് പ്രസിഡൻ്റ്), ഒ പുഷ്പലത (സെക്രട്ടറി), പങ്കജാക്ഷൻ (ജോ. സെക്രട്ടറി), മധു
വെതിരമന (ട്രഷറർ)

No comments