നീലേശ്വരം, കാര്യംകോട് പുഴകളിൽ ജലനിരപ്പ് ഉയർന്നു; പാലായിയിലും മയ്യിച്ചയിലും വീടുകളിൽ വെള്ളം കയറി
കനത്തു പെയ്യുന്ന മഴയിൽ നീലേശ്വരം, കാര്യംകോട് പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെ നീലേശ്വരം പാലായിലിലും കാര്യംകോട് പുഴയോരത്തെ മയ്യിച്ചയിലും വീടുകളിലേക്ക് വെള്ളം കയറി.
ഏക്കർ കണക്കിന് വിസ്തൃതിയുള്ള നീലേശ്വരം പാലായി പാടശേഖരം പൂർണമായി വെള്ളത്തിലാണ്. പാടശേഖരത്തിന് നടുവിലൂടെയുള്ളതുൾപ്പെടെ രണ്ട് റോഡുകളും വെള്ളത്തിലാണ്. പാലായി താങ്കൈ കടവ് റോഡും ഇതിൽ പെടും. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവരെ പൊതുപ്രവർത്തകർ ഇടപെട്ട് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാലായി അങ്കണവാടി, പാലായി എ എൽ പി എസ് പരിസരങ്ങളിലും തേജസ്വിനി വായനശാല, പാലാ കൊഴുവൽ ഭഗവതി ക്ഷേത്രം പരിസരത്തുമെല്ലാം വെള്ളം കയറിയിട്ടുണ്ട്. പ്രദേശവാസികൾക്ക് അധികൃതരും പൊതുപ്രവർത്തകരും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മയ്യിച്ച മുനമ്പ് ഭാഗത്ത് 15 വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ താമസിക്കുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റി.
No comments