Breaking News

കേരള മൺപാത്ര നിർമാണ സമുദായ സഭ എരിക്കുളം ശാഖ ഉന്നതവിജയികൾക്ക് അനുമോദനമൊരുക്കി

കേരള മൺപാത്ര നിർമാണ സമുദായ സഭ എരിക്കുളം ശാഖ കമ്മിറ്റി പ്രദേശത്തെ ഉന്നതവിജയികളെ അനുമോദിച്ചു.
എരിക്കുളം കോട്ടം ശ്രീ വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രസ്ഥാനികർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, കെഎംഎസ്എസ് വനിതാവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ടി രജനി, കെഎംഎസ്എസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ കുഞ്ഞിക്കൃഷ്ണൻ, രാജീവൻ, ടി ബിജു, രൂപേഷ് എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡന്റ് പി കെ ശ്രീധരൻ അധ്യക്ഷനായി. ശാഖ സെക്രട്ടറി പീതാംബരൻ സ്വാഗതം പറഞ്ഞു. എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിലെ ഉന്നതവിജയികളെ വിശിഷ്ടാതിഥികൾ ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു.

No comments