Breaking News

ഓട്ടോഡ്രൈവർ ജനാർദനന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് ഓട്ടോത്തൊഴിലാളി യൂണിയൻ നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ ആദരം

ബിരിക്കുളത്തെ ഓട്ടോഡ്രൈവർ ജനാർദനന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് ഓട്ടോത്തൊഴിലാളി യൂണിയൻ സിഐടിയു നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ ആദരം. 
14 വർഷം തുടർച്ചയായി രണ്ട് കിലോമീറ്റർ അകലെയുള്ള സ്വന്തം കിണറ്റിൽ നിന്ന് ഒരു ദിവസം പോലും മുടങ്ങാതെ ബിരിക്കുളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ദാഹജലം എത്തിക്കുന്നയാളാണ് ജനാർദനനൻ. ബിരിക്കുളം ടൗണിലെ ഓട്ടോത്തൊളിലാളിയായ ഇദ്ദേഹം യൂണിയൻ കരിന്തളം ഡിനിഷൻ സെക്രട്ടറിയും നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവുമാണ്. ജീവകാരുണ്യ പ്രവർത്തനവും ഉണ്ട്. സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി.വി.രാജേന്ദ്രൻ ഉപഹാരം സമ്മാനിച്ചു. കെ മുരളീധരൻ അധ്യക്ഷനായി. കെ ഉണ്ണി നായർ, വെങ്ങാട്ട് ശശി, സി എച്ച് കുഞ്ഞമ്പു, കെ ടി ലോഹിതാക്ഷൻ, പി സുകുമാരൻ, ടി വി നാരായണൻ, എം വി ബാബു എന്നിവർ സംസാരിച്ചു. ഒ വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments