Breaking News

എസ്ബിഐ പ്ലാറ്റിനം ജൂബിലി: കാഞ്ഞങ്ങാട് റീജ്യണൽ ബിസിനസ് ഓഫീസ് ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാനക്യാമ്പ് നടത്തി

എസ്ബിഐ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് റീജ്യണൽ ബിസിനസ് ഓഫീസ് ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാനക്യാമ്പ് നടത്തി.
കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ ആശുപത്രി ബ്ലഡ്ബാങ്ക് വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. അങ്കിത ഷിബു റോബോട്ട് നേതൃത്വം നൽകി. എസ് ബി ഐ റിജ്യണൽ മാനേജർ എ രാകേഷ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയെയും രക്തദാനത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് വിശദീകരിച്ചു. ബ്ലഡ് ബാങ്ക് കൗൺസിലർ അരുൺ ബൈബി സ്വാഗതവും എസ്ബിഐ മാനവശേഷി വിഭാഗം മാനേജർ കെ ആരിഷ് നന്ദിയും പറഞ്ഞു.
..............

No comments