ഡിവൈഎഫ്‌ഐ യുവധാര മാസിക ജില്ലാതല അംഗത്വ ക്യാമ്പയിൻ നീലേശ്വരത്ത് തുടങ്ങി
ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയ്ക്ക് ജില്ലയിൽ കാൽലക്ഷം വരിക്കാരെ ചേർക്കും. വാക്കിന്റെ യുവശക്തി എന്ന മുദ്രാവാക്യത്തോടെ ഏറ്റെടുക്കുന്ന പ്രചാരണ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത് നടന്നു. എആർഎം തിരക്കഥാ കൃത്ത് സുജിത് നമ്പ്യാരെ ആദ്യ വരിക്കാരനാക്കി ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് രശീതി കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.വി.ദീപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സനുമോഹൻ, അമൃത സുരേഷ്, നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പി അഖിലേഷ്, സുബിൻ സത്യൻ എന്നിവർ പങ്കെടുത്തു. ജൂൺ 30 വരെയാണ് വരിക്കാരെ ചേർക്കൽ. ഇന്നും നാളെയുമായി മുഴുവൻ ബ്ലോക്ക്, മേഖലാ തലങ്ങളിലും ഉദ്ഘാടന പരിപാടികൾ നടക്കും.
No comments