ദുരിതാശ്വാസ ക്യാമ്പിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി: പറമ്പ സ്വദേശിക്കെതിരെ കേസ്
വെള്ളരിക്കുണ്ട് താലൂക്കിൽ മാലോം പറമ്പ ജിഎൽപിഎസിൽ കാലവർഷക്കെടുതിക്കിരയായവർ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്.
പറമ്പ സ്വദേശി ശ്യാംകമലിനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് ജില്ലയിൽ തുറന്ന ആദ്യ ദുരിതാശ്വാസ ക്യാമ്പാണ് പറമ്പ സ്‌കൂളിലേത്. ഇന്നലെ രാത്രി 9. 30 ഓടെ ക്യാമ്പിലേക്ക് അതിക്രമിച്ചു കയറിയ ശ്യാംകമലിന്റെ നടപടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ തത്സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കണ്ണൂർ പുളിങ്ങോം കോഴിച്ചാൽ പുത്തൻവീട്ടിൽ ഹൗസിലെ ആർ.രജിത് (46), മാലോം വില്ലേജ് ഓഫീസർ ഏലിയാസ് ദാസ് എന്നിവർക്ക് നേരെയാണ് ഇയാൾ വധഭീഷണി മുഴക്കിയത്. ദുരിതാശ്വാസ ക്യാമ്പ് തകർക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതായും പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലുണ്ട്.
No comments