Breaking News

കൊട്ടിയൂർ സന്ദർശനത്തിന് പോയി പുഴയിൽ ഒഴുക്കിൽ പെട്ട കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കൊട്ടിയൂർ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ കാഞ്ഞങ്ങാട് ചിത്താരി ചാമുണ്ഡിക്കുന്നിലെ അഭിജിത്തിന്റെ (30) മൃതദേഹം കണ്ടെത്തി.
ബാവവി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പേരാവൂർ ഫയർഫോഴ്‌സ് എത്തി മൃതദേഹം കരയ്്‌ക്കെത്തിച്ചു. തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയ മ-തദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കും. സുഹൃത്തിക്കൾക്കൊപ്പം ബാലവി പുഴയിൽ കുളിക്കുന്നതിനിടെ തിങ്കളാഴ്ചയാണ് അഭിജിത്തിനെ കാണാതായത്. ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചാമുണ്ഡിക്കുന്ന്, പൊയ്യക്കര ഭാഗങ്ങളിൽ നിന്ന് കൊട്ടിയൂർ ദർശനത്തിനു പുറപ്പെട്ട 21 യുവാക്കളുടെ സംഘത്തിലാണ് അഭിജിത്ത് ഉണ്ടായിരുന്നത്. ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു. ചാമുണ്ഡിക്കുന്നിലെ ചന്ദ്രന്റെയും പരേതരായ ഭാരതിയുടെയും മകനാണ്. സഹോദരി: അഭിത ചന്ദ്രൻ.

No comments